ADVERTISEMENT

അൽ ഖസീം∙ ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളി അൽ ഖസീമിന് സമീപം വാഹനമിടിച്ച് മരിച്ചു. കുവൈത്തിൽ നിന്നും വാഹനവുമായി വരികയായിരുന്ന തൃശൂർ വി.പി. തുരുത്ത് കോട്ടപ്പുറം സ്വദേശി ജയൻ പള്ളിയമക്കൽ ബാലൻ (54) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്കിടെ റിയാദ് മദീന റോഡിൽ അൽഖസീമിനടുത്ത് ഉക്ലത്ത് ഷുക്കൂർ എന്ന സ്ഥലത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ചെക്പോയിന്റിൽ വച്ചാണ് അപകടമുണ്ടായത്. 

കുവൈത്തിൽ നിന്നും സൗദിയിലെ മദീനയിലേക്കുള്ള യാത്രയ്ക്കിടയിൽ ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങിയ ജയൻ രേഖകൾ പരിശോധനയ്ക്ക് നൽകാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നുവെന്ന് മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു. 

മൃതദേഹം ഉക്ലത്ത് ഷുക്കൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കനിവ് ജീവകാരുണ്യ വിഭാഗം ഹരിലാലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.

ബാലൻ നാരായണൻ, കല്ലു ബാലൻ എന്നിവർ മാതാപിതാക്കളാണ്.

ഭാര്യ: സീന, മക്കൾ: നവ്യാ , ആദിൽ

English Summary:

Kuwait Expatriate Malayali Trailer Driver Dies in Road Accident in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com