അക്ഷര നഗരി അസോസിയേഷൻ ഖത്തറും ആസ്റ്റർ മെഡിക്കൽ സെന്ററും സൗജന്യ ആരോഗ്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു

Mail This Article
ദോഹ ∙ അക്ഷര നഗരി അസോസിയേഷൻ ഖത്തറും ആസ്റ്റർ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആരോഗ്യ പരിശോധന ക്യാംപ് ഏപ്രിൽ 25 ന് രാവിലെ 7.00 മുതൽ 11.00 വരെ നടത്തപ്പെട്ടു.
ആസ്റ്റർ മെഡിക്കൽ സെന്റർ, സി റിങ് റോഡ് ബ്രാഞ്ചിൽ നടത്തപ്പെട്ട മെഡിക്കൽ ക്യാംപിൽ ഇരുനൂറോളം അംഗങ്ങൾ പങ്കെടുക്കുകയും രക്ത പരിശോധനയിലൂടെ വൈദ്യ സഹായം ലഭിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ (എജ്യുക്കേഷൻ ആൻഡ് കൾചർ) മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്‌തു. അക്ഷര നഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല യോഗത്തിന് അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് മാനേജിങ് കമ്മിറ്റി മെമ്പർ ഖാജ നിസാമുദ്ധിൻ (ലീഗൽ സെൽ മേധാവി) ആശംസ അറിയിച്ചു. ആസ്റ്റർ മെഡിക്കൽ സെന്റർ സീനിയർ മാനേജർ സജിത്ത് പിള്ള (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്) യോഗത്തിൽ സംബന്ധിച്ചു.

അക്ഷര നഗരി അസോസിയേഷന്റെ ഉപഹാരം ഹരീഷ് പാണ്ഡെ സജിത്ത് പിള്ളക്ക് നൽകി. സംഘടനയോടുള്ള നിസ്‌തുല സേവനത്തിനു മാനേജിങ് കമ്മിറ്റി മെമ്പർ ജോബി തോമസിനെയും ബിബിൻ മാത്യുവിനെയും യോഗത്തിൽ പൊന്നാട നൽകി ആദരിച്ചു.

അക്ഷര നഗരി അസോസിയേഷൻ ജനറൽ സെക്രട്ടറി ജെസ്സിൽ മാർക്കോസ്, വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിയോ തോമസ്, പ്രോഗ്രാം കൺവീനർ ബിബിൻ മാത്യു. മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മെഡിക്കൽ ക്യാംപിന് നേതൃത്വം നൽകി.

ആസ്റ്റർ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവരോടുള്ള നന്ദി സംഘടന അറിയിച്ചു. പ്രവാസ ജീവിതത്തിലെ ഓരോരുത്തരുടെയും ആരോഗ്യ പരിരക്ഷ മുൻനിർത്തി എല്ലാ വർഷവും അക്ഷര നഗരി അസോസിയേഷൻ സൗജന്യ ആരോഗ്യ പരിശോധന ക്യാംപ് നടത്തിവരുന്നു.
