ഇയ്യാ ഹുവ്വാ: കല്ലേടിയൻസ് കോളജ് ഡേ സീസൺ 3 ആഘോഷിച്ചു

Mail This Article
×
ദുബായ് ∙ എംഇഎസ് കല്ലടി കോളജ് യുഎഇ അല്മനൈ കൂട്ടായ്മയായ കല്ലേടിയൻസ് യുഎഇ കല്ലേടിയൻസ് സീസൺ-3 ഇയ്യാ ഹുവ്വാ എന്ന പേരിൽ കോളജ് ഡേ ആഘോഷിച്ചു. വിമർശകൻ രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയിദ് ജാസിം അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, കല്ലേടിയൻസ് പ്രതിനിധി ബിന്ദു ജയിംസ്, പ്രോഗ്രാം കൺവീനർ വി.പി. സക്കീർ, സെക്രട്ടറി ടി.ടി. റഹ്മത്തുല്ല എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ഖത്തീബ് മുസമ്മിൽ, ദീപാ രാഹുൽ ഈശ്വർ, മറ്റ് സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. കല്ലേടിയൻസ് ബിസിനസ് കുമ്യൂണിറ്റി-ബിസ്സ് കണക്ട്, കല്ലേടിയൻസ് വെബ്സൈറ്റ് എന്നിവ ഉദ്ഘാടനം ചെയ്തു. സ്കിറ്റ്, നൃത്തന്യത്യങ്ങൾ, ഷിഹാബ് പാലപ്പെട്ടിയുടെ ഗാനമേള, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറി.
English Summary:
Kalledians UAE, MES Kalladi College UAE alumni association celebrated College Day.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.