ADVERTISEMENT

ഇരിട്ടി(കണ്ണൂർ) ∙ വിശുദ്ധനാട് സന്ദർശനത്തിനു പോയ സംഘത്തിലെ 2 പേരെ ഇസ്രയേലിൽ കാണാതായതായി വിവരം. ഇതോടെ മൂന്നു വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലിൽ തടഞ്ഞുവച്ചു. 

കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ബത്‌ലഹം സന്ദർശനത്തിനിടെയാണ് ഇവരെ കാണാതായത്. സംഘത്തിലെ ഇരിട്ടി ചരൾ സ്വദേശികളായ ഇവർക്കായി ഇസ്രയേൽ പൊലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തിരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാർക്കു നാട്ടിലേക്കു മടങ്ങാനാവില്ല.

English Summary:

Two Malayalis from a pilgrimage group went missing in Israel

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com