ADVERTISEMENT

അബുദാബി ∙ വിദേശ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുഎഇ കൂടുതൽ എളുപ്പമാക്കി. വ്യവസ്ഥകൾ, സമയം, ആവശ്യമായ രേഖകൾ എന്നിവയെല്ലാം കുറച്ചു. 

പുതിയ നിയമപ്രകാരം നടപടിക്രമങ്ങളിൽ 70% കുറയും. ആവശ്യമായ രേഖകളുടെ എണ്ണം 14ൽനിന്ന് നാലായി കുറച്ചു. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് വിദ്യാർഥികൾക്കോ ഉദ്യോഗാർഥികൾക്കോ നേരിട്ട് അപേക്ഷിക്കാനുമാകും.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ആധികാരികത, നിയമപരമായി പ്രവർത്തിക്കുന്ന അംഗീകൃത സർവകലാശാലകളാണോ, മാതൃരാജ്യത്തെ അക്രഡിറ്റേഷൻ ബോഡി അംഗീകരിച്ചതാണോ തുടങ്ങിയവയാണ് പരിശോധിക്കുക. വെബ്സൈറ്റ്: www.mohesr.gov.ae

English Summary:

UAE's Ministry of Higher Education and Scientific Research (MoHESR) has recently updated its system for recognizing foreign university certificates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com