ADVERTISEMENT

ചെന്നൈ ∙ ബ്രേക്ക് സംവിധാനത്തിലെ തകരാർ നിലത്തിറക്കുന്നതിനു തൊട്ടു മുൻപ് പൈലറ്റ് തിരിച്ചറിഞ്ഞതിനാൽ വിമാനം അപകടത്തിൽ‌ നിന്നു രക്ഷപ്പെട്ടു. ദോഹയിൽ നിന്ന് 314 യാത്രക്കാരുമായി ചെന്നൈയിലെത്തിയ ഖത്തർ എയർലൈൻസിന്റെ വിമാനത്തിനാണു സാങ്കേതിക തകരാറുണ്ടായത്.

തകരാർ മനസ്സിലാക്കിയ പൈലറ്റ്, നിശ്ചിത സമയത്തിനും 20 മിനിറ്റ് മുൻപ് അടിയന്തരമായി നിലത്തിറക്കാനുള്ള അനുമതി തേടി. അടിയന്തര സാഹചര്യം നേരിടാൻ സുരക്ഷാ സേനയും അഗ്നിശമന സേനയും മെഡിക്കൽ സംഘവും മുന്നൊരുക്കങ്ങൾ നടത്തി. യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പാക്കിയ പൈലറ്റും ജീവനക്കാരും തകരാർ യാത്രക്കാർ അറിയാതിരിക്കാനും ശ്രദ്ധിച്ചു.

English Summary:

Qatar Airways Flight Makes Emergency Landing in Chennai After Critical Brake System Failure on Its Journey from Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com