മസാജ് സെന്ററിൽ അനാശാസ്യം; സൗദിയിൽ പ്രവാസി അറസ്റ്റിൽ

Mail This Article
×
ജസാൻ ∙ മസാജ് സെന്ററിൽ നിയവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് സൗദി അറേബ്യയിലെ ജസാനിൽ പ്രവാസി അറസ്റ്റിലായി. ജാസാൻ മേഖല പൊലീസ്, പൊതു സാമൂഹിക സുരക്ഷ, മനുഷ്യകടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് വിശ്രമ, ശരീര സംരക്ഷണ (മസാജ്) സെന്ററിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് പ്രവാസിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
പൊതു സാമൂഹിക സുരക്ഷാ സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും അയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മസാജിങ് കേന്ദ്രത്തിനെതിരെ മുനിസിപ്പൽ പിഴ ചട്ടങ്ങൾ നടപ്പിലാക്കിയതായും ചട്ടലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തുടർന്നും നിയമനടപടികൾ ശക്തമായി സ്വീകരിക്കുമെന്നും അറിയിച്ചു.
English Summary:
An expatriate was arrested in Jazan, Saudi Arabia, for engaging in immoral acts at the massage Center.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.