ADVERTISEMENT

ദുബായ് ∙ സീസൺ അവസാനിക്കാനിരിക്കെ ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ, കാർണിവലിലെ റൈഡുകളിൽ എത്ര തവണയും വേണമെങ്കിലും കയറാമെന്ന ഓഫറുമെത്തി. 50 ദിർഹത്തിന്റെ ടിക്കറ്റിൽ ഏതു പ്രായക്കാർക്കും കാർണിവലിലെ ഏതു റൈഡിലും എത്ര തവണ വേണമെങ്കിലും കയറാം.

ജയന്റ് വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ട്രം, ഹോണോലോ ലൂപ്, ഹോളണ്ട് വിൻഡ് വീൽ സ്വിങ്, സെവൻ സീ പൈറേറ്റ്, സ്പാനിയ ബോട്ട് ഉൾപ്പെടെ ഏതു റൈഡിലും കയറാം. ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന റൈഡുകളാണിതെല്ലാം. 9 ദിവസം കൂടി മാത്രമാണ് ഗ്ലോബൽ വില്ലേജുള്ളത്. വൈകിട്ട് 4 മുതൽ രാത്രി ഒന്നുവരെയാണ്  പ്രവർത്തന സമയം.

English Summary:

Global Village announces free entry for kids as the season comes to a close

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com