കുവൈത്തിലെ മലയാളികളുടെ മരണം: അയൽക്കാർ വിവരം അറിയിച്ചത് നിലവിളി കേട്ട്, യുകെയിലെ വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിക്ക് തടവുശിക്ഷ, 7 രാജ്യാന്തര വാർത്തകൾ

Mail This Article
'ഫോൺ പിടിച്ചു വാങ്ങി ദേഹോപദ്രവം ഏൽപിച്ചു': പട്ടാമ്പി സിഐയുടെ ഇടപെടലിൽ കുവൈത്തിൽ വീട്ടുതടങ്കലിൽ നിന്ന് യുവതിക്ക് മോചനം
കുവൈത്തിൽ വീട്ടുതടങ്കലിലാക്കിയിരുന്ന യുവതിയെ മോചിപ്പിച്ചു.യുവതി കുവൈത്തിൽ വീട്ടുതടങ്കലിലാണെന്ന വാർത്ത പുറംലോമറിഞ്ഞതു മലയാള മനോരമയിലൂടെയായിരുന്നു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

യുകെയിൽ മലയാളി വിദ്യാർഥിനി ബസ് കാത്തുനിൽക്കുന്നതിനിടെ കാറിടിച്ചു മരിച്ച സംഭവം; നഴ്സായ പ്രതിക്ക് 9 വർഷം തടവുശിക്ഷ
യുകെയിൽ മലയാളി വിദ്യാർഥിനി കാറിടിച്ചു മരിച്ച സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.2023 ഫെബ്രുവരി 22 ന് ലീഡ്സിൽ ബസ് കാത്തു നിൽക്കവെ മലയാളി വിദ്യാർഥിനി ആയ ആതിര അനിൽകുമാർ (25) ആണ് കാറടിച്ച് മരിച്ചത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

യുഎഇയിൽ ചൂട് കൂടുന്നു: സ്കൂളുകളുടെ സമയം കുറച്ചു; പുതുക്കിയ സമയം അറിയാം
യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം.കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും
രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും.അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ വിശദാംശങ്ങൾ സെൻട്രൽ ബാങ്ക് കൈമാറി.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

കാനഡയിൽ മൂന്ന് ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ഒട്ടാവയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിനി വൻഷിക (21) ആണ് മരിച്ചത്. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം: ബിൻസിയുടെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ; അന്വേഷണ റിപ്പോർട്ട് പുറത്ത്
കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

15 വയസ്സുകാരനെ പീഡിപ്പിച്ചു; രണ്ടാനമ്മയുടെ നഴ്സിങ് ലൈസൻസ് റദ്ദാക്കി ഫ്ലോറിഡ
15 വയസ്സുള്ള മകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രണ്ടാനമ്മയായ നഴ്‌സിനെതിരെ ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് നടപടിയെടുത്തു.സംഭവത്തെ തുടർന്ന് 35 വയസ്സുള്ള അലക്സിസ് വോൺ യേറ്റ്സ് എന്ന നഴ്‌സിന്റെ സിംഗിൾ-സ്‌റ്റേറ്റ് നഴ്സിങ് ലൈസൻസ് അധികൃതർ റദ്ദാക്കി.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ