എംപി അടൂർ പ്രകാശിന് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നൽകി

Mail This Article
ദോഹ ∙ ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യൻ പാർലമെന്റ് അംഗം അടൂർ പ്രകാശിന് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികൾ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. എംബസി നേതൃത്വം നൽകുന്ന സ്കൂളുകളുടെ അഭാവം, അവധിക്കാലത്തെ ഉയർന്ന വിമാനയാത്രാ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.
ജിസിസിയിലെ മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് കീഴിൽ സ്കൂളുകൾ പ്രവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഖത്തറിലും അത്തരമൊരു സംവിധാനത്തിന്റെ അപര്യാപ്തത സാധാരണ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിവേദനത്തിൽ വ്യക്തമാക്കി.
ഈ വിഷയങ്ങൾ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി അടൂർ പ്രകാശ് ഉറപ്പ് നൽകി. ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ജനറൽ സെക്രെട്ടറി ജാഫർ കമ്പാല, റജീഷ്, വസീം, ഇർഫാൻ പകര, അനീസ് വളപുരം തുടങ്ങിയവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.