ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴ ശിക്ഷ. വാഹനമോടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തത് ഗതാഗത ലംഘനമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു.

സുരക്ഷിത അകലമിടാതെ വണ്ടി ഓടിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മതിയായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം വകുപ്പ് എടുത്തു പറയുന്നു.

ഗതാഗത സുരക്ഷാ മേഖലയിൽ, 100,000 പേരിൽ ഗതാഗത മരണനിരക്ക് 2018-ൽ 17.6%-ൽ നിന്ന് 2024-ൽ 12.3% ആയി കുറഞ്ഞു. ഏറ്റവും പുതിയ വിഷൻ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ സുരക്ഷാ സേവനങ്ങളിലുള്ള ആത്മവിശ്വാസ സൂചിക 99.85% എന്ന ഉയർന്ന നിലയിലെത്തി.

English Summary:

General Traffic Department will crack down on drivers who fail to maintain a safe distance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com