ADVERTISEMENT

ഷാർജ ∙ അത്യാഹിത വാഹനങ്ങൾക്ക് വഴികൊടുക്കാത്ത ഡ്രൈവർമാർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് ഷാർജ പൊലീസ്. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.

പൊലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് തുടങ്ങിയ വാഹനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്നത് ഗുരുതര നിയമലംഘനമാണ്. മതിയായ ബോധവൽക്കരണം നൽകിയിട്ടും ഒട്ടേറെ പേർ തെറ്റ് ആവർത്തിക്കുന്നതായി ഷാർജ പൊലീസിലെ പ്രിവൻഷൻ ആൻഡ് കമ്യൂണിറ്റി പ്രൊട്ടക്‌ഷൻ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു. രക്ഷാപ്രവർത്തനം വൈകുന്നത് വിലപ്പെട്ട ജീവൻ നഷ്ടപ്പെടാനിടയാക്കും.

സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനമാണെങ്കിലും അത്യാഹിത വാഹനങ്ങൾക്ക് വഴിയൊരുക്കണം. റെഡ് സിഗ്നൽ മറി കടക്കാത്തവിധം വാഹനം ഒതുക്കണം. പ്രകൃതി ദുരന്തം, കാലാവസ്ഥ പ്രശ്നം മൂലമുള്ള അത്യാഹിതം തുടങ്ങിയ സന്ദർഭങ്ങളിൽ മാർഗതടസ്സം സൃഷ്ടിക്കുന്നവർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. 

English Summary:

Sharjah Police will impose a fine of 3000 dirhams on drivers who fail to give way to emergency vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com