ഭക്ഷണവും ചിത്രകലയും തമ്മിലുള്ള ബന്ധം പറഞ്ഞ് 'ആർട്ട് ഫീസ്റ്റ് '

Mail This Article
ദുബായ് ∙ ഭക്ഷണവും ചിത്രകലയും തമ്മിലെന്താണ് ബന്ധം?. അതറിയണമെങ്കിൽ മലയാളി ചിത്രകാരി സീമാ സുരേഷിന്റെ ചിത്ര പ്രദർശനനം കാണണം. ഭക്ഷണവും കലയും ചേർത്തുകൊണ്ടുള്ള ആർട്ട് ഫീസ്റ്റ് എന്ന പേരിലുള്ള ചിത്ര പ്രദർശനം ദുബായ് ഖിസൈസിലെ മദീനാ മാളിലുള്ള കാലിക്കറ്റ് ഫുഡീസിലാണ് നടക്കുന്നത്.
വ്യവസായി എൻ എം പണിക്കർ ഉദ്ഘാടനം ചെയ്തു. കേരളീയ ചുമർച്ചിത്ര ശൈലിലുള്ളതാണ് ആർട്ട് ഫീസ്റ്റിലെ ചിത്രങ്ങൾ അധികവും. അക്രിലിക്, ഓയിൽ എന്നിവയിൽ വരച്ച 15 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ വിശ്വസുന്ദരി നതാലി ഗ്ലബോവ, ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമൽ ഹാസൻ, വിജയ് സേതുപതി തുടങ്ങിയവർക്കെല്ലാം ചിത്രങ്ങൾ സമ്മാനിച്ച കലാകാരിയമാണ് സീമ സുരേഷ്. കേരളത്തിലും ദുബായിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.


യുഎഇ-യുടെ ചരിത്രമുദ്രകളെല്ലാം കേരളീയ ചുമർചിത്രശൈലിയിൽ വരച്ച സീമയുടെ ഗ്രേറ്റർ നേഷൻ, ബിഗ്ഗർ ക്യാൻവാസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രപ്രദർശനം ഈമാസം 14 വരെ നീണ്ടു നിൽക്കും. സീമ സുരേഷ്, പി. ഷെരീഫ്, എ.പി ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു. ദുബായിലെ മാധ്യമപ്രവർത്തകൻ സുരേഷ് വെള്ളിമുറ്റത്തിന്റെ ഭാര്യയാണ് സീമ.