സമുദ്ര സുരക്ഷാ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഒമാനും

Mail This Article
×
മസ്‌കത്ത് ∙ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയും കൂടിക്കാഴ്ച നടത്തി. സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനുബന്ധ മേഖലകളിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
English Summary:
Indian Ambassador GV Srinivas meets Royal Oman Police (ROP) Coast Guard Commander Colonel Abdul Aziz Al Jabri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.