ഭക്ഷ്യസുരക്ഷാ നിയമലംഘനം: അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു

Mail This Article
×
അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഗുരുതരമായി ലംഘിച്ച കുറ്റത്തിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റ് അധികൃതർ താത്കാലികമായി അടപ്പിച്ചു. സ്ഥാപനത്തിൽ കീടങ്ങളും കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വൃത്തിയില്ലാത്ത സ്ഥലത്ത് വിൽപനയ്ക്കായി വച്ചിരിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നടപടി സ്വീകരിച്ചത്.
ഹൈപ്പർമാർക്കറ്റിന് നേരത്തെ നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച്, സുരക്ഷിതമായ രീതിയിൽ പ്രവര്‍ത്തനം പുനരാരംഭിക്കാൻ യോഗ്യത നേടിയതിനു ശേഷമേ ഇനി അധികൃതർ അനുമതി നൽകുകയുള്ളൂ. ഭക്ഷ്യസുരക്ഷാ സംബന്ധിച്ച പരാതികൾ 800555 എന്ന ഹോട്ട്‌ലൈനിൽ അറിയിക്കാം.
English Summary:
ADAFSA closes "WAFI HYPERMARKET” in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.