വിരമിച്ച 50 ജീവനക്കാരെ ദുബായ് ഇമിഗ്രേഷൻ ആദരിച്ചു

Mail This Article
ദുബായ് ∙ ദുബായ് ഇമിഗ്രേഷനിൽ 2024-ൽ വിരമിച്ച മുൻ ജീവനക്കാരെ ആദരിച്ചു. വകുപ്പിന്റെ വളർച്ചയ്ക്കും മികവിനും വലിയ സംഭാവനകൾ നൽകി വർഷങ്ങളോളം സേവനം ചെയ്ത 50 മുൻ ജീവനക്കാരെയാണ് ആദരിച്ചത്.
അൽ ജാഫ്‌ലിയ ഓഫിസിൽ നടന്ന ചടങ്ങിൽ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ അവൈം, മറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു.
"വിരമിച്ചവർ" എന്നതിന് പകരം "യാത്രയുടെ കൂട്ടാളികൾ" എന്നയാരിന്നു വിരമിച്ചവരെ അൽ മർറി വിശേപ്പിച്ചത്. ഇവരുടെ സംഭാവനകളാണ് സ്ഥാപനത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കും വിജയത്തിനും അടിത്തറയിട്ടത്. ഞങ്ങളുടെ വാതിലുകൾ അവർക്കായി എപ്പോഴും തുറന്നിരിക്കും. അവർ എക്കാലത്തും ഞങ്ങളുടെ സ്ഥാപന കുടുംബത്തിലെ അംഗങ്ങളായിരിക്കുമെന്നും അൽ മർറി പറഞ്ഞു.