വിവാഹമോചന കേസ്: വിദേശ യുവതിക്ക് രണ്ട് കോടിയിലധികം ഡോളർ നഷ്ടപരിഹാരം

Mail This Article
×
അബുദാബി ∙ വിവാഹമോചനക്കേസിൽ അമേരിക്കൻ യുവതിക്കു 10 കോടി ദിർഹം (2.72 കോടി ഡോളർ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കുടുംബ കോടതി വിധിച്ചു. യുകെയിൽ വിവാഹിതരായി യുഎഇയിൽ താമസിക്കുന്ന ദമ്പതികൾ മാർച്ച് 10നാണ് വിവാഹമോചന അപേക്ഷ നൽകിയത്. 3 ആഴ്ചയ്ക്കകം വിചാരണ നടത്തി വിവാഹമോചനം അനുവദിച്ചു.
നഷ്ടപരിഹാര തുകയെക്കുറിച്ചു നേരത്തെ തന്നെ ദമ്പതികൾ ധാരണയിലെത്തിയിരുന്നു. ഇതു കോടതി വിധിയിലൂടെ അംഗീകരിക്കുകയായിരുന്നു.
ഈ കോടതിയിൽ വിവാഹമോചന കേസിൽ ഒരു വിദേശ വനിതയ്ക്കു വിധിക്കുന്ന ഏറ്റവും കൂടിയ നഷ്ടപരിഹാര തുകയാണിത്. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്താമെന്നതാണ് അബുദാബി സിവിൽ കുടുംബ കോടതിയുടെ പ്രത്യേകത.
English Summary:
The Abu Dhabi Civil and Family Court has awarded an American woman 100 million dirhams ($27.2 million) in compensation in a divorce case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.