ADVERTISEMENT

അബുദാബി ∙ ഈ വർഷം ആദ്യപാദത്തിൽ മാത്രം 15,000 ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 60 ശതമാനം വർധന. ഇതേ തുടർന്ന് എമിറേറ്റിൽ ഇ വി ചാർജിങ് സ്റ്റേഷനുകളുകളും വർധിപ്പിക്കുന്നു. അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണു തീരുമാനമെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു. 

‘കാർബൺ രഹിത യുഎഇ’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. അബുദാബി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിൽ ആവശ്യാനുസരണം വരും വർഷങ്ങളിൽ കൂടുതൽ ഇ വി സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു.

English Summary:

Abu Dhabi to get 1,000 new charging stations across 400 locations -

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com