ദുബായിലെ മുൻ സിവിൽ ഡിഫൻസ് തലവൻ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ഷെയ്ഖ് ഹംദാൻ

Mail This Article
×
ദുബായ് ∙ മുൻ സിവിൽ ഡിഫൻസ് തലവൻ അലി അൽ സയ്യിദ് ഇബ്രാഹിം അൽ സദ അന്തരിച്ചു. മരണത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി.
അലി അൽ സയ്യിദ് ഇബ്രാഹിം അൽ സദ തന്റെ കാലയളവിൽ ദുബായിലെ സിവിൽ ഡിഫൻസ് സംവിധാനത്തിന്റെ വികസനത്തിനായി വലിയ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ദുബായിലെ ജനങ്ങൾക്ക് സേവനം നൽകിയ വ്യക്തികളോട് എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായിലെ അൽ ഷുഹദാ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം അൽ സദയുടെ മൃതദേഹം കബറടക്കി.
English Summary:
Ali Al Sayyed Ibrahim Al Sada was passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.