ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ ഇന്ന്(9) രാത്രി  നടക്കാനിരുന്നു പ്രശസ്ത ഇന്ത്യൻ ഗായകൻ അർജിത് സിങ്ങിന്റെ സംഗീത പരിപാടി മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. നിലവിലെ ഇന്ത്യയിലെ ഗുരുതര സാഹചര്യങ്ങളിനെ തുടർന്നാണ് എത്തിഹാ് അറീനയിൽ നടക്കേണ്ടിയിരുന്ന പരിപാടി മാറ്റിവച്ചതെന്ന് അധികൃതർ പറഞ്ഞു. 

പരിപാടിയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനകം ടിക്കറ്റ് വാങ്ങിയവർക്ക് അത് പുതുതായി നിശ്ചയിക്കുന്ന തീയതിക്കായി ഉപയോഗിക്കാനോ, അല്ലെങ്കിൽ പണം പൂർണമായി തിരിച്ചു ലഭിക്കുകയോ ചെയ്യും. 5,500 ദിർഹം വരെ വിലയുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റുപോയിരുന്നു. ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാനികളും യഥേഷ്ടം ടിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

English Summary:

Arijit Singh postpones Abu Dhabi concert amid India-Pakistan tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com