ഗ്ലോബൽ വില്ലേജ്: പവിലിയനുകൾക്കായി അപേക്ഷ ക്ഷണിച്ചു

Mail This Article
×
ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിൽ പവിലിയനും സ്റ്റാളുകളും ഏറ്റെടുക്കാൻ താൽപര്യമുള്ള സംരംഭകരിൽ നിന്നും വ്യാപാരികളിൽ നിന്നും ഇടത്തരം ചെറുകിട സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങൾക്കു മുൻപിൽ തങ്ങളുടെ ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള മികച്ച അവസരമാണു ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നത്. രാജ്യങ്ങളുടെ പവിലിയനുകൾ, സ്ട്രീറ്റ് ഫുഡ് കിയോസ്ക്, കാർട്ടുകൾ, ഇന്ത്യൻ ചാട്ട് ബസാർ, റോഡ് ഓഫ് ഏഷ്യ എന്നിവിടങ്ങളിലെ തുറന്ന വിപണി, ഇതിനു പുറമേ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർക്കുള്ള സേവനങ്ങൾ, ഗ്ലോബൽ വില്ലേജിന്റെ പ്രമോഷനൽ സേവനങ്ങൾ തുടങ്ങിയവയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. പവിലിയനുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
English Summary:
Global Village Dubai invites applications for pavilion bookings.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.