ADVERTISEMENT

അബുദാബി ∙ നിലവിൽ ഇറക്കുമതി ചെയ്യുന്ന 2000 അവശ്യ ഉൽപന്നങ്ങളെ യുഎഇ തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുന്നു. വ്യവസായ-ഉന്നത സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ അബുദാബിയിൽ നടത്തിയ 'മെയ്ക്ക് ഇറ്റ് ഇൻ എമിറേറ്റ്‌സ് ഫോറത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഇതു പ്രകാരം പുതിയ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും വാതിലൊരുക്കും. പ്ലാറ്റ്‌ഫോം വഴി 5,000-ലധികം തദ്ദേശീയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും വിവിധ മേഖലകളിലേക്കുള്ള വ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്യും. ഈ മാസം 19 മുതൽ 22 വരെ അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററി(അഡ്നെക്)ൽ നടക്കുന്ന ഫോറം 12 പ്രധാന വ്യവസായമേഖലകളെ കേന്ദ്രീകരിച്ചായിരിക്കുമെന്നും അറിയിച്ചു.

2024-ലെ വിദേശവ്യാപാരത്തിൽ 5 ട്രില്യൻ ദിർഹം തികയുകയും വ്യാപാരമിച്ചം 490 ബില്ല്യൻ ദിർഹമാകുകയും ചെയ്തു. ഇതൊരു വെളിപ്പെടുത്തൽ മാത്രമല്ല, സമഗ്രമായ സാമ്പത്തിക ദിശാസൂചികയാണെന്നും മന്ത്രി വ്യക്തമാക്കി. ഭൗമസ്ഥാനം, ആധുനിക ലോജിസ്റ്റിക്സ്, ഓപൺ മാർക്കറ്റ്, നിക്ഷേപ സൗഹൃദ വ്യവസ്ഥകൾ  എന്നീ ഗുണങ്ങളാണ് യുഎഇക്ക് തുണയാകുന്നത്.

English Summary:

Make it in Emirates': 2,000 essential products to be manufactured locally, minister says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com