ഇന്ത്യൻ തീർഥാടകർക്ക് മക്കയിൽ സ്വീകരണം

Mail This Article
×
മക്ക ∙ ഇന്ത്യയിൽ നിന്നു കേന്ദ്ര ഹജ് കമ്മിറ്റിക്കു കീഴിൽ മക്കയിൽ എത്തിയ തീർഥാടകർക്കു മക്ക കെഎംസിസി സ്വീകരണം നൽകി. 8 ദിവസത്തെ മദീന പര്യടനം പൂർത്തിയാക്കി ഇന്നലെ പുലർച്ചെയാണു സംഘം മക്കയിൽ എത്തിയത്.
ഹൈദരാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നായി 590 തീർഥാടകരാണു മക്കയിൽ എത്തിയത്. അസീസിയയിലെ 289, 262, 21, 05, എന്നീ കെട്ടിടങ്ങളിലാണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഇന്നലെ പുലർച്ചെ രണ്ടോടെ എത്തിയ തീർഥാടകരെ പഴവർഗങ്ങൾ അടങ്ങിയ കിറ്റു നൽകി സ്വീകരിച്ചു. സൗദി നാഷനൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഹജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കാൾ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, എം.സി.നാസർ, നാസർ കിൻസാറ, ഇസ്സുദ്ധീൻ ആലുക്കൽ എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി.
English Summary:
Mecca KMCC welcomes Indian pilgrims
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.