റിയാദില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം: പ്രവാസി യുവതികള്‍ അറസ്റ്റില്‍

Mail This Article
×
റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ ആറു പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
യുവതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. റിയാദിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.
English Summary:
Six expatriate women arrested for prostitution in Riyadh flat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.