ആഡംബര ജീവിതത്തിന്റെ മറവിൽ തട്ടിപ്പ്; ഇന്ത്യൻ വ്യവസായിയെ 'പൂട്ടി' ദുബായ് പൊലീസ്, മലയാളിയെ തേടി ‘ഭാഗ്യവാർത്ത’ വന്ന വഴി: അറിയാം 7 രാജ്യാന്തര വാർത്തകൾ

Mail This Article
'ബുഗാട്ടി കാർ വീട്ടിനകത്ത് പാർക്ക് ചെയ്യണം': ആഡംബര ജീവിതത്തിന്റെ മറവിൽ തട്ടിപ്പ്; ഇന്ത്യൻ വ്യവസായിയെ 'പൂട്ടി' ദുബായ് പൊലീസ്
എന്തൊക്കെയായിരുന്നു!, സമൂഹമധ്യത്തിൽ മാന്യൻ, ആഡംബര ജീവിതം, അബു സബാ എന്ന ഇരട്ടപ്പേര്... 'ഒടുവിൽ പവനായി ശവമായി'. ദുബായിലെ സമ്പന്ന ബിസിനസുകാരനും സമൂഹമാധ്യമത്തിൽ നിറ സാന്നിധ്യവുമായ ഇന്ത്യക്കാരൻ ബല്‍വിന്ദര്‍ സിങ് സാഹ്നി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് യുഎഇയിൽ അകത്തായത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

സന്തോഷക്കണ്ണീരോടെ നഴ്സുമാർ; നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാർക്ക് യുഎഇയിൽ വൻ സർപ്രൈസ്
രാജ്യാന്തര നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മലയാളികളടക്കമുള്ള നഴ്‌സുമാരെ കാത്തിരുന്നത് വൻ സർപ്രൈസ്. തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ടൊയോട്ട റാവ്4 കാർ സമ്മാനിച്ചാണ് യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

കേരളത്തിലെ നമ്പർ നൽകി; ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ തട്ടിപ്പാണെന്ന് കരുതി, മലയാളിയെ തേടി ‘ഭാഗ്യവാർത്ത’ വന്ന വഴി
അബുദാബി ബിഗ് ടിക്കറ്റിൽ 57 കോടി രൂപ(25 ദശലക്ഷം ദിർഹം) സമ്മാനം നേടിയത് സൗദി പ്രവാസിയായ തിരുവനന്തപുരം സ്വദേശി താജുദ്ദീൻ അലിയാർ കുഞ്ഞ്(61) ആണ് . ഇദ്ദേഹത്തിന് വേണ്ടി ബിഗ് ടിക്കറ്റ് സംഘാടകർ ഏറെ നാളുകളായി അന്വേഷിക്കുകയായിരുന്നു.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്ന ഒട്ടേറെ വിമാനങ്ങൾ റദ്ദായി, പലതും വൈകുകയും ചെയ്തു. ഇന്ത്യ-പാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ വ്യോമപരിധി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണിത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

അഞ്ഞൂറാമത്തെ കോടിപതി, 249-ാമത്തെ ഇന്ത്യക്കാരൻ; മലയാളിയുടെ കണ്ണീരൊപ്പി ദുബായ് ഡ്യൂട്ടി ഫ്രീ
യുഎഇയിൽ കോടിപതിയാകുന്ന അഞ്ഞൂറാമൻ കാസർകോട് സ്വദേശി വേണുഗോപാൽ മുല്ലച്ചേരി(52)ക്ക് ഇനി സമാധാനത്തോടെ കിടന്നുറങ്ങാം. ഒരുപാട് കടബാധ്യതകളുള്ളത് എങ്ങനെ വീട്ടുമെന്നറിയാതെ വിഷമസന്ധിയിലായിരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

പാക്കിസ്ഥാൻ കടുത്ത പ്രതിസന്ധിയിൽ: സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; അഫ്ഗാൻ അതിർത്തിയും അശാന്തം
രാജ്യത്തിന് അകത്തും അതിർത്തികളിലും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാക്കിസ്ഥാൻ നിലവിൽ നേരിടുന്നത്. ഇന്ത്യ നടത്തിയ 'ഓപറേഷൻ സിന്ദൂറിന്' പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ; ഹൃദ്രോഗിയും കുഞ്ഞുങ്ങളുമടക്കം ദുരിതത്തിൽ: കാരണം ഇന്ത്യ-പാക്ക് സംഘർഷം?
ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നതിനാൽ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 8.40ന് പുറപ്പെടേണ്ട ഐഎക്സ് 540 നമ്പർ വിമാനമാണിത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...