ADVERTISEMENT

അബുദാബി ∙ ഹോൺ മുഴക്കിയും ഉച്ചത്തിൽ പാട്ടുവച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. വാഹനങ്ങളുടെ സൈലൻസറുകളിൽ മാറ്റം വരുത്തി ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

കഴിഞ്ഞ വർഷം ശബ്ദമലിനീകരണത്തിനു 3054 ആളുകൾ പിടിയിലായി. അബുദാബിയിൽ 785, ദുബായിൽ 1622, ഷാർജയിൽ 504, അജ്മാനിൽ 117, ഉമ്മുൽഖുവൈനിൽ 7, ഫുജൈറയിൽ 8, റാസൽഖൈമയിൽ 11 എന്നിങ്ങനെയാണ് കണക്ക്.

വാഹനങ്ങളിൽ നിന്നു നിശ്ചിത അളവിൽ കൂടുതൽ ശബ്ദമുണ്ടായാൽ 400 ദിർഹമാണ് പിഴ. ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് മാർക്കും വീഴും. അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നവർക്കും ഇതേ ശിക്ഷയാണ്.വാഹനങ്ങളിൽ നിന്നുള്ള ശബ്ദം മൂലം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാൽ 2000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് മാർക്കും ലഭിക്കും.മറ്റ് ഡ്രൈവറെ സമ്മർദത്തിലാക്കും വിധം ഹോൺ മുഴക്കുന്നവർക്കെതിരെയും ലൈറ്റ് ഉപയോഗിക്കുന്നവർക്കെതിരെയും നടപടി കർശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

English Summary:

Abu Dhabi Police will take action against drivers who honk excessively and play loud music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com