ADVERTISEMENT

കുവൈത്ത് സിറ്റി ∙  സണ്ണി ജോസഫ് എംഎൽഎയെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ആഘോഷം നടത്തി. അബ്ബാസിയ ഒഐസിസി ഓഫിസിൽ നടന്ന ആഘോഷത്തിന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്നൻ നേതൃത്വം നൽകി. കേക്ക് മുറിച്ചാണ് ആഘോഷം നടന്നത്.

നാഷനൽ കൗൺസിൽ അംഗം ഇല്യാസ് പൊതുവാച്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, ട്രഷറർ ജോബി അലക്കോട്, വൈസ് പ്രസിഡന്റുമാരായ സനിൽ തയ്യിൽ, ശരൺ കോമത്ത്, സെക്രട്ടറി ജോബി കോളയാട്, ജോയിന്റ് ട്രഷറർ വിനോയ് കരിമ്പിൽ, വെൽഫെയർ സെക്രട്ടറി സുജിത്ത് കയാലോട്, രജിത്ത് തൊടികളം, സജീർ മുണ്ടേരി, മഹമൂദ് പെരുമ്പ, സജിൽ പി.കെ., ഹസിബ് കീപ്പാട് എന്നിവർ പങ്കെടുത്തു.

English Summary:

Adv. Sunny Joseph MLA selected as the new president of Kerala Pradesh Congress Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com