ഷാർജയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ആൺകുഞ്ഞ്; മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം

Mail This Article
ഷാർജ ∙ ഷാർജ അൽ ഖസാമിയ മേഖലയിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ആൺകുഞ്ഞെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഈ മസം 6-നാണ് കുട്ടിയെ മുനിസിപ്പൽ തൊഴിലാളികളിലൊരാൾ കണ്ടെത്തിയത്.
മാലിന്യം നിക്ഷേപിക്കുന്ന വലിയ പെട്ടിക്കരികെ സ്ട്രോളറിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. മാലിന്യം നീക്കാനെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻ തന്നെ തൊഴിലാളി പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് പട്രോൾ വാഹവും ആംബുലൻസും സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ഏകദേശം എട്ടുമാസം പ്രായമുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഷാർജ പൊലീസ് സംഭവത്തിൽ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ശക്തമായ അന്വേഷണം നടത്തിവരുന്നു. കുട്ടിക്ക് എല്ലാ ആവശ്യമായ ചികിത്സയും ആരോഗ്യപരിശോധനയും ആശുപത്രിയിൽ നൽകും. തുടർന്ന്, കുട്ടിയെ ഷാർജ ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റിയുടെ കീഴിലേക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.