ADVERTISEMENT

ദുബായ് ∙ ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും  ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ദുബായിൽ ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് ഇതോടെ  അംഗീകാരമാകുന്നു. ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരണ. രാജ്യാന്തര നഴ്‌സസ് ദിനമായ ഇന്ന്(മേയ് 12) പ്രഖ്യാപിച്ച ഈ തീരുമാനം നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ദുബായും യുഎഇയും നൽകിവരുന്ന പിന്തുണയുടെ ഏറ്റവും വലിയ തെളിവാണ്.

നഴ്‌സുമാരുടെ പ്രതിദിന സമർപ്പണവും രോഗികളോടുള്ള പരിചരണ മനോഭാവവും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. മികച്ച സേവനം നൽകുന്നവരെയും സമർപ്പണത്തോടെ സമൂഹത്തെ സേവിക്കുന്നവരെയും ദുബായ് എപ്പോഴും ആദരിക്കുമെന്നും  വ്യക്തമാക്കി. യുഎഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നത് ഭൂരിഭാഗവും മലയാളികളാണ്. ഇവർക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും.

ഇത് ആദ്യമായല്ല നഴ്‌സുമാരെ ഗോൾഡൻ വീസ വഴി ആദരിക്കുന്നത്. 2021 നവംബറിൽ മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വീസ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അതോടൊപ്പം, 2024 ഒക്ടോബർ 5-ന് ലോക അധ്യാപകദിനത്തിൽ ദുബായിലെ മികച്ച സ്വകാര്യ അധ്യാപകർക്കും ഗോൾഡൻ വീസ അനുവദിച്ചു.

English Summary:

Sheikh Hamdan awards golden visas to nurses with 15+ years of service at Dubai Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT