യുഎഇയിൽ ഒത്തിരിച്ചൂടിന് ഇത്തിരി മഴയാശ്വാസം

Mail This Article
×
ഷാർജ/ഫുജൈറ ∙ കടുത്ത ചൂടിനു കുളിരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വേനൽ മഴ പെയ്തു. ഷാർജയിലെ മദാം, ഫുജൈറ, യുഎഇ-ഒമാൻ അതിർത്തി പ്രദേശങ്ങളിലായിരുന്നു മഴ പെയ്തത്.
വേനൽ മഴ നനഞ്ഞ് ആസ്വദിക്കാൻ സ്വദേശികളും മലയാളികളും മറ്റു വിദേശികളും എത്തിയിരുന്നു. കുട്ടികളും മുതിർന്നവരും മഴയത്തു കളിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടവരും ഏറെ.
ഷാർജ മദാമിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുകയും ചെയ്തതു വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തി. അവധി ദിവസമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. യുഎഇ ഒമാൻ അതിർത്തിയായ ദക്ഷിണ ഹത്തയിലെ മഹ്ദയിൽ മഴ പെയ്തു. മഴ നേരിയ തോതിൽ പെയ്തെങ്കിലും താപനില വർധിച്ചു. വെള്ളിയാഴ്ച വൈകിട്ടും ഷാർജയിലും അൽഐന്റെ ചില ഭാഗങ്ങളിലും മഴ പെയ്തിരുന്നു.
English Summary:
Summer rains hit various emirates across the UAE.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.