ഷാർജ വ്യവസായ മേഖലയിൽ ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടിത്തം

Mail This Article
ഷാർജ∙ വ്യവസായ മേഖല ആറിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്പെയർ പാർട്സുകളുടെ ഗോഡൗണിൽ തീപിടിത്തം. അതിവേഗം പടർന്ന തീയിൽ വലിയ നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് അഗ്നി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ഏപ്രിൽ 13ന് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15ൽ പഴവും പച്ചക്കറികളും സംഭരിക്കുന്ന ഗോഡൗണിലും തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു. അതേ ദിവസം ഷാർജയിലെ അൽ നഹ്ദയിലെ ഹൈറൈസ് ടവറിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഷാർജ ആധുനിക സാങ്കേതിക വിദ്യകൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മാണങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടിത്ത സാധ്യത കുറയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും എഐ പ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.