ഷാർജയിൽ വയോജനങ്ങൾക്കായി 'സ്ലോ ഡൗൺ' ട്രാഫിക് സുരക്ഷാ പദ്ധതി

Mail This Article
×
ഷാർജ∙ വയോജനങ്ങളുടെയും പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെയും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഷാർജ പൊലീസ് ജനറൽ കമാൻഡ് "സ്ലോ ഡൗൺ" എന്ന പുതിയ ട്രാഫിക് സുരക്ഷാ പദ്ധതി നടപ്പാക്കി.
ഈ വർഷം ജനുവരിയിൽ ആരംഭിച്ച പദ്ധതിയിലൂടെ, മുതിർന്ന പൗരന്മാർ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ പിൻഭാഗത്തായി “സ്ലോ ഡൗൺ” എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കും. ഇത് മറ്റ് ഡ്രൈവർമാർക്ക് കൂടുതൽ ശ്രദ്ധയും മുൻകരുതലും നൽകാൻ സഹായിക്കും.
പദ്ധതി നിലവിൽ വന്ന ശേഷം ഇതുവരെ 1,500ൽ അധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഡ്രൈവിംഗിൽ സുതാര്യമായ മാറ്റവും റോഡുകളിൽ വർധിച്ച സുരക്ഷയും ഈ പദ്ധതിയുടെ പ്രധാന ഫലങ്ങളാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ട്രാഫിക് ബോധവത്കരണം ലക്ഷ്യമിട്ടുള്ള ഷാർജ പൊലീസിന്റെ ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ സംരംഭം.
English Summary:
Sharjah Police has implemented a new traffic safety plan called "Slow Down" to ensure road safety for the elderly and those with special needs.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.