ഫ്ലൈറ്റെർസ് എഫ്‌സി കുവൈത്ത് കാസർകോട് ജില്ലാ ഒഐസിസി സെവൻസ് ഫുട്ബാൾ ചാംപ്യന്മാർ

Mail This Article
കുവൈത്ത് സിറ്റി∙ ഒഐസിസി കുവൈത്ത് കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൃപേഷ് - ശരത് ലാൽ മെമ്മോറിയൽ ട്രോഫി ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഫ്ലൈറ്റെർസ് എഫ്‌സി കുവൈത്ത് എ ചാംപ്യൻമാരായി. ഫഹാഹീൽ സൂക്ക് സബാഹ് ഫൂട്ബാൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ സൂപ്പർ സ്ട്രൈക്കേഴ്സ് കാസർകോടിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഫ്ലൈറ്റെർസ് എഫ്‌സി കുവൈത്ത് എ പരാജയപ്പെടുത്തിയത്. സൂപ്പർ സ്ട്രൈക്കേഴ്സിന്റെ നൂ മാൻ ടൂർണമെന്റിലെ മികച്ച താരമായും, അഫ്രീഡി മികച്ച ഗോൾ കീപ്പറായും ഫ്ലൈറ്റെർസ് എയുടെ വിവേക് ടോപ് സ്കോററായും, നിഖിൽ മികച്ച ഡിഫെൻഡറായും, രാകേഷ് ഫൈനൽ മാച്ചിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. റാഫി, അസ് വാദ്, അലക്സ്, ശിവ, രാകേഷ്, ഷമീർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്റ് ഒഐസിസി കുവൈത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനവും ചാംപ്യൻമാർക്കുള്ള ട്രോഫിയും സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള, ജില്ലയുടെ ചാർജുള്ള നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര, കെഎംസിസി കുവൈത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് റസാഖ് അയൂർ, കേഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് റണ്ണറപ്പ് ട്രോഫിയും, ടൂർണമെന്റ് കൺവീനർ നൗഷാദ് കള്ളാർ, ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി എന്നിവർ വിജയികൾക്കുള്ള കാഷ് പ്രൈസുകളും, നാഷനൽ കമ്മിറ്റി മെമ്പർ സൂരജ് കണ്ണൻ, ജില്ലാ ട്രഷറർ രാജേഷ് വെലിയാട്ട്, സ്പോർട്സ് സെക്രട്ടറി ഇക്ബാൽ മെട്ടമ്മൽ, വൈസ് പ്രസിഡന്റ് നാസർ ചുള്ളിക്കര, സെക്രട്ടറി സമദ് കൊട്ടോടി എന്നിവർ വ്യക്തിഗത ട്രോഫികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, നാഷണൽ കമ്മിറ്റി മെമ്പർമാരും വ്യക്തിഗത മെഡലുകളും, ജില്ലാ സെക്രട്ടറിമാരായ ശരത് കല്ലിങ്ങൽ, വത്സരാജ്. പി, സുമേഷ് രാജ്, രത്നാകരൻ തലക്കാട്ട്, ഷൈൻ തോമസ്, രഞ്ജിത്ത് പച്ചംകൈ എന്നിവർ സ്പോൺസർമാർക്കും റഫറിമാർക്കുമുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
ടൂർണമെന്റ് കൺവീനർ നൗഷാദ് കള്ളാർ സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു.