ADVERTISEMENT

ദുബായ് ∙ ഹൈദരാബാദ് പൊലീസിന് എക്സലൻസ് ഇൻ ആന്റി നർകോട്ടിക്സ് അവാർഡ് ലഭിച്ചു. 13 മുതൽ 16 വരെ ദുബായ് പൊലീസ് ഓഫിസേഴ്സ് ക്ലബ്ബിൽ നടന്ന ലോക പൊലീസ് ഉച്ചകോടിയിലായിരുന്നു പുരസ്കാര സമർപ്പണം. ഹൈദരാബാദ് നർകോട്ടിക്സ് എൻഫോഴ്സ്മെന്റിനുവേണ്ടി സിറ്റി പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് അവാർഡ് ഏറ്റുവാങ്ങി.

ലഹരിമരുന്നു കടത്തും ഉപയോഗവും തടയുന്നതിനു സ്വീകരിച്ച ഫലപ്രദമായ നടപടികളാണ് ആഗോള അംഗീകാരത്തിന് അർഹമാക്കിയതെന്ന് ആനന്ദ് പറഞ്ഞു. നേട്ടം തെലങ്കാന പൊലീസിനു മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ പൊലീസ് സേനയ്ക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Hyderabad Police Commissioner CV Anand receives international award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com