ADVERTISEMENT

തളിപ്പറമ്പ് ( കണ്ണൂർ) ∙ കുറ്റിക്കോൽ പാറാട് സ്വദേശിയായ യുവാവ് കുവൈത്തിൽ വാഹനമിടിച്ചു മരിച്ചു. മുൻപു ബദരിയ നഗറിൽ താമസിച്ചിരുന്ന മണ്ണൻ മുനീറാണു(37) മരിച്ചത്. ജോലി സ്ഥലത്തുനിന്നു താമസസ്ഥലത്തേക്കു പോകുന്നതിനിടെ, കഴിഞ്ഞ ദിവസം രാത്രി 10.30നു കുവൈത്ത് സാൽവ റുമൈതിയയിലാണ് അപകടം.

മുൻപു സൗദിയിലായിരുന്ന മുനീർ 2 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഹക്കീം – റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റാഹില കാസർകോട്. മക്കൾ: ഫൈസാൻ, ഫിദ, ഫാത്തിമ. സഹോദരങ്ങൾ: സുഹറ, സാബിറ, റാഷിദ്, ഇഖ്ബാൽ, ഫവാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു.

English Summary:

Malayali youth dies after being hit by a vehicle in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com