യുവകലാസാഹിതി യുഎഇ വാർഷിക സംഗമം നടത്തി

Mail This Article
അബുദാബി ∙ യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഭാഷ് ദാസ്, സെക്രട്ടറി ബിജു ശങ്കർ, രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിൽസൺ തോമസ്, സംഘാടകസമിതി ചെയർമാൻ റോയ് ഐ.വർഗീസ്, കൺവീനർ ആർ.ശങ്കർ എന്നിവർ പ്രസംഗിച്ചു. റഷീദ് പാലയ്ക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട സാക്ഷിത സന്തോഷിനെ അനുമോദിച്ചു. വാർഷിക പതിപ്പ് ‘ഗാഫ്’ വി.കെ.സുരേഷ് ബാബു പ്രേംലാലിനു നൽകി പ്രകാശനം ചെയ്തു. ദുബായ് യൂണിറ്റ് അംഗമായിരുന്ന നനീഷിന്റെ സ്മരണയ്ക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹാരത്തിന്റെ കവർ പുറത്തിറക്കി.
പ്രവാസി മലയാളികളുടെ വൈജ്ഞാനിക സമ്പത്ത് സമാഹരിക്കുക, കേരളത്തിലുള്ള അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്ന വിധത്തിൽ അവ ഉപയോഗപ്പെടുത്തുക എന്നീ കാര്യങ്ങൾക്കു സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു.