നിയമലംഘനം; സലാലയിൽ പന്ത്രണ്ട് വാണിജ്യശാലകൾ അടച്ചുപൂട്ടി

Mail This Article
സലാല ∙ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ദോഫാര്‍ നഗരസഭയിലെ ആരോഗ്യ കാര്യ വകുപ്പിലെ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.
സലാല നഗരത്തിലെ വിവിധ റസ്‌റ്ററന്റുകള്‍, കഫേകള്‍, ഫിഷ് ഗ്രില്ലിങ് സ്റ്റാളുകള്‍, ഹെര്‍ബല്‍ ഷോപ്പുകള്‍, മാംസ വില്‍പന ശാലകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ ശാലകളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങള്‍ അടപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ഗവര്‍ണറേറ്റുകളിലും അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒട്ടനവധി കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പ്രവാസികളുടേത് ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. കേടുവന്നതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമായ രീതിയിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ തയാറാക്കിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
ഉടന്‍ അടച്ചുപൂട്ടുകയോ കടയുടമക്ക് കനത്ത പിഴ ചുമത്തുകയോ ചെയ്യുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.