യാത്രാസമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റിലേക്ക് കുറയും: ദുബായ് നാദ് അൽ ഷെബയ്ക്ക് പുതിയ പാലം

Mail This Article
ദുബായ് ∙ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നാദ് അൽ ഷെബയ്ക്ക് ഒരു പുതിയ രണ്ടുവരി പാലം നിർമ്മിക്കുന്നു. 700 മീറ്റർ ദൈർഘ്യമുള്ള പാലം ദുബായ്–അൽ ഐൻ റോഡിൽ നിന്ന് നേരിട്ട് നാദ് അൽ ഷെബയിലേയ്ക്ക് പ്രവേശനം നൽകും. യാത്രാസമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റിലേക്ക് കുറയുകയും ചെയ്യും.
മണിക്കൂറിൽ 2,600 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷി പാലത്തിനുണ്ടാകും. ഏതാണ്ട് 30,000 ലേറെ താമസക്കാർക്ക് ഇത് സഹായകരമാകുെന്ന് അധികൃതർ പറഞ്ഞു. ഈ വർഷംഅവസാന പാദത്തിലാണ് നിർമാണം ആരംഭിക്കുക. 2026 അവസാന പാദത്തിൽ നിർമാണം പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം പാർക്കിങ്, പിക്കപ്പ്-ഡ്രോപ് ഏരിയകൾ ഉൾപ്പെടെയുള്ള റോഡ് വികസനങ്ങളും നടപ്പാക്കും.
റെപ്ടൺ, അൽ ഖലീജ് ഇന്റർനാഷനൽ സ്കൂൾ എന്നിവയോട് ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമന്നാണ് പ്രതീക്ഷ. ലതീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്- നാദ് അൽ ഷെബ ഇന്റർസെക്‌ഷൻ റൗണ്ടഎബൗട്ടാക്കി മാറ്റിയതിലൂടെയും 50% സമയം ലാഭമാണ്. മെയ്ദാൻ സ്ട്രീറ്റ് ബന്ധപ്പെടുത്തുന്ന വഴിയിലൂടെയുള്ള പ്രവേശനം വഴി യാത്രാസമയം 60% കുറവ് അനുഭവപ്പെടും. നാദ് അൽ ഷെബ 1, 3, 4 ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുതിയ ഉൾപ്രദേശ റോഡുകൾ, കണക്‌ഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.