ADVERTISEMENT

അബുദാബി ∙ ഹംദാൻ സ്ട്രീറ്റിൽ ബിൻ ബ്രൂക്ക് കെട്ടിടത്തിൽ വൻതീപിടിത്തം. മെസനിൻ ഫ്ലോറിലെ സംഭരണ കേന്ദ്രത്തിനാണു തീപിടിച്ചത്. സമീപത്തുള്ള ക്ലിനിക്കും അഗ്നിക്കിരയായി. ആളപായമില്ല. 

17 നില കെട്ടിടത്തിലേക്ക് പെട്ടെന്നു പുക പരന്നതു ജനങ്ങളിൽ ആശങ്കയിലാഴ്ത്തി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന അയൽ ഫ്ലാറ്റിലുള്ളവരെ വിളിച്ചുണർത്തിയാണു പലരും ഗോവണി മുഖേന രക്ഷപ്പെട്ടത്. എന്നാൽ, വിവരം അറിയുമ്പോഴേക്കും കെട്ടിടത്തിനകത്തു പുക നിറഞ്ഞതോടെ പുറത്തിറങ്ങാനാകാതെ വീടിനകത്തു തന്നെ കഴിഞ്ഞവരുമുണ്ട്. 

ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. താമസക്കാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. അഗ്നിശമന സേന ഉടൻ തീയണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.

English Summary:

Fire breaks out at Bin Brook building on Hamdan Street, Abu dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com