ADVERTISEMENT

ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് - ദുബായ് (ജിഡിആർഎഫ്എ ദുബായ്) തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് - ഇന്ത്യയുടെ ഐഒഡി) വിശിഷ്ട ഫെലോഷിപ് നൽകി ആദരിച്ചു. യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തിന് അംഗീകാരം സമ്മാനിച്ചു.

യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ അടക്കമുള്ളവർ സംബന്ധിച്ചു. പൊതുസേവനത്തിലും സ്ഥാപനപരമായ മികവിലും മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് - ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ലഭിച്ചത്.

സംയോജിതവും  ആസൂത്രണത്തോടെയുള്ളതും നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ സർക്കാർ സേവനങ്ങൾ വികസിപ്പിച്ച് ഉപയോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും അൽ മറി കാഴ്ചവച്ച നേതൃ പാടവത്തെയും യുഎഇയുടെ പ്രത്യേകിച്ച് ദുബായിയുടെ സ്ഥാനം ആഗോളതലത്തിൽ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സുപ്രധാന സംഭാവനകളെയും ഈ ആദരവ് അംഗീകരിക്കുന്നു.

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ചടങ്ങിൽ പ്രസംഗിക്കുന്നു. Image Credit: GDRFA
ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ചടങ്ങിൽ പ്രസംഗിക്കുന്നു. Image Credit: GDRFA

മുൻ ഇന്ത്യൻ രാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലുള്ള പ്രമുഖ വ്യക്തികൾക്ക് മുൻപ് ഈ ഫെലോഷിപ് നൽകിയിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കൗൺസിൽ പറഞ്ഞു. വിശിഷ്ട ഫെലോഷിപ് വ്യക്തിഗത നേട്ടം എന്നതിലുപരി നൂതനത്വത്തെയും കാര്യക്ഷമമായ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന യുഎഇയിലെ സ്ഥാപനങ്ങളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസത്തിന്റെ രാജ്യാന്തര അംഗീകാരം കൂടിയാണെന്ന് ‌ അൽ മർറി പറഞ്ഞു. ഈ അവാർഡ് തന്റെ സഹപ്രവർത്തകർക്കാണ് അദ്ദേഹം സമർപ്പിച്ചത്.

English Summary:

GDRFA Dubai Head, Lt. Gen. Mohammed Ahmed Al Marri, was honored with the IOD Distinguished Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com