ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം; തൊഴിലുടമയ്ക്കെതിരെ പരാതി നൽകാമെന്ന് കുവൈത്ത്

Mail This Article
×
കുവൈത്ത് സിറ്റി ∙ ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത്. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു കർശന നിർദേശം നൽകിയത്.
പാസ്പോർട്ട് തിരിച്ചുനൽകാൻ വിസമ്മതിക്കുന്ന തൊഴിലുടമയ്ക്കെതിരെ അതോറിറ്റി ഫോർ മാൻപവറിൽ പരാതിപ്പെടാം. ഒരു കാരണവശാലും പാസ്പോർട്ട് വീണ്ടെടുക്കാനായില്ലെങ്കിൽ അതാത് എംബസിയെ സമീപിച്ച് എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ്) തരപ്പെടുത്താവുന്നതാണ്.
English Summary:
Kuwaiti law strictly prohibits employers from retaining employees passports.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.