എം. പി. വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ അനുസ്മരണം ദുബയിൽ

Mail This Article
ദുബായ് ∙ ജനത കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ എം. പി വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ അനുസ്മരണം ദുബായ് അൽ നഹ്ദയിലെ സെവൻസീസ് ഹോട്ടലിൽ ജൂൺ 29 ന് രാവിലെ 10 മണിമുതൽ നടക്കും.
ഗ്രീനോവ 2025 എന്ന പേരിൽ വ്യവസായ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ രണ്ട് സെമിനാറുകൾ സംഘടിപ്പിക്കും. കൂടാതെ, ഗ്ലോബൽ എക്‌സലൻസി അവാർഡ് വിതരണവും ഉണ്ടായിരിക്കും. ലോക ടൂറിസത്തിൽ ദൈവത്തിന്റെ സ്വന്തം നാട്, പുതിയ ഊർജസ്രോതസ്സും ആധുനിക ലോകവും എന്നീ വിഷയങ്ങളിൽ സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ സെഷനുകൾ നടക്കും.
എം.പി. വീരേന്ദ്രകുമാർ സാഹിത്യ അവാർഡ്, ഗ്ളോബൽ ഏക്സലൻസി അവാർഡ്, അരങ്ങിൽ ശ്രീധരൻ സ്മൃതി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ വേദിയിൽ വച്ച് സമർപ്പിക്കും.
പരിപാടിക്കായി സംഘാടക സമിതിയെ തിരഞ്ഞെടുത്തു. പി. ജി രാജേന്ദ്രൻ(ചെയർ), ബാബു ടി. ജെ വയനാട് (ജനറൽ കൺ), ബിനു മനോഹർ(പ്രോഗ്രാം കോഓർഡി). ഇ. കെ ദിനേശൻ, ടെന്നിസൻ ചേന്നപ്പള്ളി, സുനിൽ മയ്യന്നൂർ, സുനിൽ പാറമ്മൽ, മണി മിത്തൽ, ദിവ്യമണി, പവിത്രൻ, മനോജ് തിക്കോടി, ഷാജി കൊയിലോത്ത്(കൺ). സംഘാടകസമിതി യോഗം പി. ജി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടെന്നിസൺ ചേന്നപിള്ളി, ദിവ്യാ മണി, ഇ. കെ ദിനേശൻ, സുനിൽ മയ്യന്നൂർ, എ കെ രാജേഷ്, അനീഷ് വി എം എന്നിവർ പ്രസംഗിച്ചു.