കുവൈത്തിലേക്ക് പറക്കാമെന്ന് വാഗ്ദാനം; തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് വാഹനം വാങ്ങി, യുഎഇയിലെ മുൻ പ്രവാസി പിടിയിൽ

Mail This Article
×
തൊടുപുഴ ∙ കുവൈത്തിലേക്ക് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. ഒൻപത് പേരിൽനിന്ന് 15,50,000 രൂപ തട്ടിയ കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. 2024 മാർച്ചിലാണ് കുവൈത്തിലേക്കു വീസ നൽകാമെന്ന് പറഞ്ഞ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെ ഇയാൾ സമീപിക്കുന്നത്.
ഇവരുടെ 7 സുഹൃത്തുക്കളിൽനിന്നും പണം തട്ടി. സമയം കഴിഞ്ഞിട്ടും വീസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു മനസ്സിലായത്. നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത് പിന്നീടു നാട്ടിലെത്തിയതാണ്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിയെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ആലപ്പുഴ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary:
A young man who cheated by promising a visa to Kuwait was arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.