ADVERTISEMENT

മസ്കത്ത്∙ മസ്കത്തിലെ ഒരു പ്രമുഖ ഷോപ്പിങ് സെന്ററിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങളും മോഷ്ടിച്ച അഞ്ചംഗ പ്രവാസി സംഘം റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായവരിൽ നാല് പേർ ശ്രീലങ്കൻ പൗരന്മാരും ഒരാൾ ഇന്ത്യക്കാരനുമാണ്. 

പൊലീസ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷ്ടിച്ച ഉൽപന്നങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ ഒമാൻ പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.

English Summary:

Muscat Shopping Centre Theft: Five Expatriates Including Indian Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com