ടൂറിസം, ആതിഥേയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമെന്ന് സൗദി; ചട്ട ലംഘനത്തിന് ലക്ഷങ്ങൾ പിഴ

Mail This Article
×
റിയാദ് ∙ രാജ്യത്തിന്റെ ടൂറിസം നിയമവും ലൈസൻസ് ചട്ടങ്ങളും ലംഘിക്കുന്ന ആതിഥേയ, സ്വകാര്യ ടൂറിസ്റ്റ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്ന് സൗദി. പരമാവധി 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയോ സ്ഥാപനം അടച്ചുപൂട്ടുകയോ അല്ലെങ്കിൽ പിഴയും അടച്ചുപൂട്ടലും ഒരുമിച്ചോ നേരിടേണ്ടി വരും. ലംഘനത്തിന്റെ പേരിലുള്ള ശിക്ഷാ നടപടികൾ സ്ഥാപനത്തിന്റെ പ്രശസ്തിക്ക് കോട്ടവുമുണ്ടാക്കും.
രാജ്യത്തെ മുഴുവൻ സ്വകാര്യ ടൂറിസം, ആതിഥേയ സ്ഥാപനങ്ങളും നിയമാനുസൃതം പ്രവർത്തിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. രാജ്യത്തെത്തുന്ന സന്ദർശകർക്ക് ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം
English Summary:
Saudi Arabia imposes strict penalties on unlicensed tourism businesses.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.