മാർപാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുത്ത് സൗദി മന്ത്രിതല പ്രതിനിധി സംഘം

Mail This Article
×
റിയാദ് ∙ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുത്ത് സൗദി അറേബ്യയും. വിദേശകാര്യ, കാലാവസ്ഥാ കാര്യ സഹമന്ത്രി അദേൽ ബിൻ അഹമ്മദ് അൽ ജുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വത്തിക്കാനിലെ സെന്റ്.പീറ്റേഴ്സ് സ്ക്വയറിലെ ചടങ്ങുകളിൽ പങ്കെടുത്തത്.
ഇറ്റലിയിലെ സൗദി അറേബ്യയുടെ സ്ഥാനപതി ഫൈസൽ ബിൻ സത്താം ബിൻ അബ്ദുൽ അസീസ് രാജകുമാരനും സൗദി സംഘത്തിനൊപ്പം പങ്കെടുത്തു. വത്തിക്കാനിലെത്തിയ സൗദി മന്ത്രിതല പ്രതിനിധി സംഘത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
English Summary:
Saudi Minister of State for Foreign Affairs attends Pope Leo XIV’s inaugural mass
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.