ഹജ് നിർവഹിക്കാൻ സൗദിയിലെത്തിയത് 61,427 ഇന്ത്യൻ തീർഥാടകർ

Mail This Article
മക്ക ∙ ഹജ് കർമത്തിനായി ഇന്ത്യയിൽനിന്ന് ഇതുവരെ മലയാളികൾ ഉൾപ്പെടെ 61,427 തീർഥാടകർ സൗദിയിൽ എത്തി. ഇന്നലെ 18 വിമാനങ്ങളിലായി 5,116 പേരാണ് ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഇതിൽ 42,533 പേർ മക്കയിലും ശേഷിച്ചവർ മദീനയിലുമാണുള്ളത്. ഇന്ത്യയിൽ നിന്ന് നേരത്തെ മദീന എയർപോർട്ടിലേക്ക് നേരിട്ടെത്തിയ തീർഥാടകർ 8 ദിവസം അവിടെ തങ്ങി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് മക്കയിൽ എത്തുന്നത്.
ജിദ്ദയിൽ നേരിട്ട് എത്തുന്നവർ ഹജ് നിർവഹിച്ച ശേഷമേ മദീന സന്ദർശനത്തിനായി പോകൂ. ഇന്ത്യയിൽ നിന്നു കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,22,518 പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക. സ്വകാര്യ മേഖലയിൽ നിന്നു 10,000 പേർക്കു മാത്രമേ ഇത്തവണ ഹജ് നിർവഹിക്കാൻ കഴിയൂ. ശേഷിച്ച 42,000 പേരുടെ രേഖകൾ യഥാസമയം ഹാജരാക്കാത്തതിനാൽ ഹജ്ജിന് അവസരം ലഭിച്ചില്ല. അതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ 1,32,518 പേർക്കു മാത്രമേ ഹജ്ജിന് അവസരം.