ആഘോഷരാവൊരുക്കി വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ്

Mail This Article
മസ്‌കത്ത് ∙ വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ്, വിഷു, ഈസ്റ്റർ, മദേഴ്സ് ഡേയ്ക്കും ഒപ്പം രക്ത ദാനവും നടത്തി. ബിജുവിന്റെയും ജീസന്റെയും നേതൃത്വത്തിൽ ഒരുക്കിയ വിഷു കണിയും ആഘോഷത്തിന് തുടക്കം കുറിച്ചു.
സെക്രട്ടറി കെ എം മാത്യു സ്വാഗതവും പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ ആധ്യക്ഷ പ്രസംഗവും ടി കെ വിജയൻ ആശംസയും ബിനോയ് റാഫെൽ നന്ദിയും പറഞ്ഞു.
ജിബു തോമസ് വൈകാരികമായി അമ്മയുടെ ഓർമകൾ പങ്കുവച്ചു. സംഗീതവും നൃത്തവും നിറഞ്ഞ നിമിഷങ്ങൾ ആഘോഷത്തിന് മറ്റ് കൂട്ടി.

ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് പൂക്കൾ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.
പ്രീമ മനോജ് പ്രഭാഷണം നടത്തി. കുട്ടികൾ നൃത്തപ്രകടനങ്ങൾ അവതരിപ്പിച്ചു. ശശിനായ്ക്കും, ആരാധിതയും, ഒ കെ മുഹമ്മദാലിയും, ഫ്രാൻസിസ് മോറിസും ഒപ്പം ബാല താരമായ ക്രിസ്റ്റോയും പാട്ടുകൾ പാടി.
ആഘോഷങ്ങൾക്ക് ശേഷം രക്തദാന ക്യാംപ് നടത്തി. ബോഷർ രക്തബാങ്കിൽ 17ന് രാവിലെ 8 മുതൽ ആരാഭിച്ച് ഉച്ചക്ക് 2 മണിയോടുക്കൂടി അവസാനിക്കുകയും ചെയ്തു.
ക്യാംപ് കെ കെ ജോസ്, കെ എം മാത്യു, ടി കെ വിജയൻ, ബിനോയ് റാഫെൽ, പ്രസാദ്, റോയ് ജോർജ്, ജീസൻ, ജിബു തോമസ്, വി എം എ ഹക്കിം, റീജജോസ്, ഗീത വിജയൻ, ഷേർലി മാത്യു, രഞ്ജി അനൂപ് എന്നിവർ നേതൃത്വം നൽകി. രക്തദാന ക്യാംപിൽ സഹകരിച്ച ഡോക്ടർമാർ നഴ്സുമാർക്കും ഗോഡ് വിൻ നന്ദി രേഖപ്പെടുത്തി.