ഹജ്: ഒമാനിൽ നിന്ന് ഇത്തവണ 470 പ്രവാസി തീർഥാടകർ

Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്ന 13,944 തീർഥാടകരുടെയും യാത്രാ നടപടികൾ പൂര്‍ത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷന്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം14,000 ആണ് ഒമാന്റെ ഹജ് ക്വാട്ട. ഇതില്‍ 13,530 ഒമാനികളും 235 അറബ് താമസക്കാരും 235 അറബ് ഇതര താമസക്കാരും ആണുള്ളത്.
എറ്റവും കൂടുതല്‍ ഹജ് തീര്‍ഥാടകര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്- 24 ശതമാനം. ഓരോ ഗവര്‍ണറേറ്റിലെയും ജനസംഖ്യ കൂടി പരിഗണിച്ചാണ് തീര്‍ഥാടകര്‍ക്ക് അവസരം നല്‍കിയത്. 19 ശതമാനവുമായി വടക്കന്‍ ബത്തിനയാണ് തൊട്ടടുത്ത്. ഏറ്റവും കുറവ് തീര്‍ഥാടകരുള്ളത് മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ്.
30നും 45നും ഇടയില്‍ പ്രായമുള്ള 39 ശതമാനമാണ് ഹജ്ജിന് അവസരം ലഭിച്ചവര്‍. തീര്‍ഥാടകരില്‍ 63 ശതമാനം പേര്‍ വിമാന മാര്‍ഗ്ഗവും 37 ശതമാനം തീര്‍ഥാടകര്‍ റോഡ് വഴിയുമാണ് ഹജ്ജിനായി പോകുക. ഈ വര്‍ഷം റോഡ് മാര്‍ഗം ഹജ്ജിന് പോകുന്നവര്‍ക്ക് 1,417 റിയാലാണ് ശരാശരി ചെലവ് വരുന്നത്. വിമാന മാര്‍ഗം പോകുന്നവര്‍ക്ക് ചെലവ് വരുന്നത് 2,063 റിയാലാണ്. അടുത്ത ദിവസങ്ങള്‍ മുതല്‍ ഒമാനില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യ ഭൂമികളിലേക്ക് യാത്ര തിരിക്കും.