ADVERTISEMENT

ദോഹ ∙ ദോഹ മെട്രോ യാത്രക്കാർക്ക് ഒരു മാസത്തെ സൗജന്യ യാത്രാ ഓഫർ പ്രഖ്യാപിച്ച് ഖത്തർ റെയിൽ. തുടർച്ചയായി 3 മാസത്തേക്ക് (30 ദിവസം വീതമുള്ള) ടിക്കറ്റ് വാങ്ങുന്നവർക്കാണ് ഒരു മാസത്തെ സൗജന്യ യാത്ര അനുവദിക്കുന്നത്. 

ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും  സ്റ്റാൻഡേർഡ് ട്രാവൽ കാർ‍ഡ് ഉടമകൾക്കാണ് ഓഫർ ലഭിക്കുന്നത്. 

നിബന്ധനകൾ 
∙ജൂൺ 1 മുതൽ 30 വരെ  മാത്രമാണ് മെട്രോയുടെ ഈ 'ബൈ ത്രീ ഗെറ്റ് വൺ' ഓഫർ.
∙ജൂണിൽ ആദ്യത്തെ 30 ദിവസത്തേക്കുള്ള ടിക്കറ്റ് എടുത്താൽ അടുത്ത 2 മാസത്തെ ടിക്കറ്റ് ജൂലൈ 1നും  ഓഗസ്റ്റ് 31നും ഇടയിലായി എടുത്തിരിക്കണം. 
∙തുടർച്ചയായ 3 മാസത്തേക്കുള്ള ടിക്കറ്റുകൾ എടുത്തവർക്ക് സെപ്റ്റംബർ 1 മുതൽ 30 വരെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്. 
∙കൂടുതൽ വിവരങ്ങൾക്ക്: https://www.qr.com.qa/home

English Summary:

Doha Metro's incredible offer provides one month of free travel. Passengers can enjoy a full month of free rides when purchasing a three-month travel pass.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com